ഇടുക്കി: ഏലപ്പാറ മണ്ഡലം കമ്മിറ്റിയംഗവും കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ.എൽ. ദാനിയേലിനെ സി.പി.ഐ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന പദവി ഉപയോഗപ്പെടുത്തി കൈക്കൂലി വാങ്ങി വിജിലൻസ് കേസിൽ പ്രതിയായതിനാലാണ് നടപടിയെന്ന് കെ.കെ. ശിവരാമൻ പറഞ്ഞു.
ഇന്നലെ പൈനാവിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗമാണ് നടപടിയെടുത്തത്. യോഗത്തിൽ സി.എ. ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പങ്കെടുത്തു.