മുള്ളാരിങ്ങാട്: വെള്ളക്കയം സെറ്റിൽമെന്റ് കോളനിയിൽ തുടർച്ചയായി കാട്ടാന ശല്യം. ശനിയാഴ്ച രാത്രി എത്തിയ കാട്ടാനക്കൂട്ടം വാഴയും തെങ്ങും ഉൾപ്പെടെ പ്രദേശത്തെ കൃഷിയിടത്തിൽ വ്യാപകമായ നാശമുണ്ടാക്കി. ഇത് സംബന്ധിച്ച് അധികൃതർക്ക് നിരവധി പരാതികൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നൽകിയെങ്കിലും നടപടികളായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.