തൊടുപുഴ: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി ഏറ്റെടുത്ത കട്ടമുടി ആദിവാസി ഊരിൽ രണ്ടാംഘട്ട പി.എസ്.സി പരിശീലനം ആരംഭിച്ചു. അതോടൊപ്പം
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾകളെ എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. അമ്പത്തിനാലാമത് സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനപ്രകാരം സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങള ഏറ്റെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കടമുടി ആദിവാസി ഊര് ഏറ്റെടുത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചത്. കട്ടമുടി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ യോഗം അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.എസ്.സി പരീക്ഷാ പരീശീലനത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കും ചടങ്ങിൽ തുടക്കം കുറിച്ചു. ഓൺലൈൻ പരീശീലനത്തിനായി ഇന്റർനെറ്റ് സൗകര്യവും ലാപ്‌ടോപ്പും പഠിതാക്കൾക്ക് കൈമാറി. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. മഹേഷ്, അടിമാലി ഗ്രാമപഞ്ചായത്തംഗം ഷിജി ഷിബു, ആദിവാസി ക്ഷേമ സമതി നേതാക്കളായ എം.ആർ. ദീപു, ഗോപി രാമൻ, ഊര് കാണി രാംരാജ്, പാൽ രാജ്, കനകരാജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എസ്. സുനിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ. ജയകുമാർ നന്ദിയും പറഞ്ഞു.