തൊടുപുഴ : തൊടുപുഴ കൃഷിഭവനിൽ ഡബ്ല്യു.സി.ടി തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. താത്പര്യമുള്ള കർഷകർ മുനിസിപ്പൽ കൃഷി ഓഫീസുമായി ബന്ധപ്പെടുക.

കെ.എസ്.എസ്.പി.യു വനിതാ കൂട്ടായ്മ


തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മണക്കാട് യൂണിറ്റ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ''രാമായണത്തിലെ ദുഃഖപുത്രികൾ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. വനിതാ വേദി കൺവീനർ പി.ഡി. ശാരദാമ്മ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. എൽ. ശ്രീദേവി, എസ്. ശ്രീകല, കെ.ബി. പ്രസന്നകുമാരി, കെ.ജി. ശശി , എൻ. ബാലചന്ദ്രൻ, സി.കെ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.