roshni
ഉദയ ലൈബ്രറിയിൽ സംഘടിപ്പിച്ച അനുമോദന യോഗം മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. റോഷ്‌നി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പൊതുപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് കരസ്ഥമാക്കിയ ലൈബ്രറിയുടെ പ്രവർത്തന പരിധിയിൽ വരുന്ന കുട്ടികളെ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. റോഷ്‌നി ബാബുരാജ് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജോ ജോർജ്ജ്, വനിതാവേദി ചെയർപേഴ്‌സൺ ഷൈല കൃഷ്ണൻ, വയോജന വേദി ചെയർപേഴ്‌സൺ പാപ്പിക്കുട്ടിയമ്മ, സെക്രട്ടറി അനിൽ എം.കെ എന്നിവർ സംസാരിച്ചു. ഗായതി കൃഷ്ണ നെല്ലിക്കുന്നേൽ, അനീന ബിനു ആലപ്പാട്ട്, ഗംഗ ബാബു കടമ്പാനത്ത് എന്നീ കുട്ടികളെ അനുമോദിച്ചു.