എൽ.എ നമ്പർ 591/65 പ്രകാരം രവീന്ദ്രൻ എന്നയാളിന്റെ പേരിലെടുത്ത പട്ടയം 1996 മുതൽ പുന്നൂസ് എന്നയാളാണ് കരം അടച്ചിരുന്നത്. അടുത്തകാലത്ത് ഈ സ്ഥലം രണ്ടു പേർക്ക് മറിച്ചു വിറ്റു. അനൂപ് ചെറിയാൻ എന്നയാളിന്റെ പേരിൽ 1.79 സെന്റും ബാക്കി സ്ഥലം ബി.എം. മാത്യുവിന്റെ പേരിലും. ഇതുൾപ്പെട്ട അഞ്ചേക്കറോളം വരുന്ന സ്ഥലമാണ് ഒറ്റ പ്ലോട്ടായി വേലി കെട്ടി തിരിച്ചത്. ഇന്നലെ കൈയേറ്റ വിവരം അറിയിച്ചിട്ടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ല. തുടർന്നാണ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ദിനേശന്റെയും കല്ലാർ വാർഡ് മെമ്പർ എ. രാമന്റെയും നേതൃത്വത്തിൽ നാട്ടുകാർ വേലി പൊളിച്ച് മാറ്റിയത്.