പീരുമേട്: എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ശില്പശാല ഏലപ്പാറ കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. സമകാലീന കേരളം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സി.പിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. തിലകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് സാലീഖ അഷറഫ് അദ്ധ്യക്ഷയായി. ഉപ്പുതറ പെരുവന്താനം, കൊക്കയാർ, ഏലപ്പാറ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. 'നവകേരള വികസന കാഴ്ചപാട് " എന്ന വിഷയത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി എം.ജെ. വാവച്ചൻ, ആന്റപ്പൻ ജേക്കബ് എന്നിവർ ക്ലാസെടുത്തു. യൂണിയൻ ജില്ലാ സെക്രട്ടറി നിശാന്ത് വി. ചന്ദ്രൻ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം ഷീലാ രാജൻ, എസ്. വിൻസന്റ്, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ എന്നിവർ സംസാരിച്ചു.