car
കടയിലേക്ക് ഇടിച്ച് കയറിയ കാർ

പീരുമേട്: വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ദേശീയപാത 183ൽ പീരുമേട് ടൗണിലായിരുന്നു അപകടം. വാഗമണ്ണിൽ നിന്ന് കുമളിയിലേക്ക് വരികയായിരുന്ന കാർ എതിർ ദിശയിലുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കടയിൽ ഈ സമയത്ത് ആളില്ലാതിരുന്നാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ കടയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.