അടിമാലി: പുതുതലമുറ വാഹനങ്ങളായ ബി.എസ് 6 ടൂവീലറുകളുടെ ആധുനിക രീതിയിലുള്ള സങ്കേതിക വിദ്യകളെക്കുറിച്ച് ടെക്‌നീഷ്യൻമാരെ ബോധവാന്മാരാക്കുന്നതിനും പരിശീലനം നൽകുന്നതിനും വേണ്ടി എ.എ.ഡബ്ല്യു.കെ അടിമാലി യൂണിറ്റും ജില്ലാ കമ്മിറ്റിയും സംയുക്തമായി അടിമാലി മേഖലയിലെ മൂന്നാർ, രാജാക്കാട്, കബ്ലികണ്ടം, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ള മെക്കാനിക്കൽ സർവ്വീസ് ജോലികൾ ചെയ്യുന്നവരെ പരിശീലിപ്പിച്ചു. ഇതിലൂടെ സാധാരണക്കാരായ ഹൈറേഞ്ച് നിവാസികൾക്ക് തങ്ങളുടെ വാഹനവുമായി ദൂരെയുള്ള സർവ്വീസ് സെന്റർ തേടി പോകാതെ കുറഞ്ഞ ചെലവിൽ അവരുടെ നാട്ടിൽ തന്നെ വാഹനത്തിന്റെ സർവ്വീസ് നടത്താൻ കഴിയും.