മുട്ടം: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യാത്രികരായ നാല് പേർക്ക് പരിക്ക്. മുട്ടം തോട്ടുംകരയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ ഓടിച്ച മുട്ടം സ്വദേശി അമ്പാട്ട് വിജയന് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സ്‌കൂട്ടറിൽ വിജയനും ഭാര്യ തങ്കമ്മയുമാണ് ഉണ്ടായിരുന്നത്.
ബൈക്കിൽ സഞ്ചരിച്ചത് ആലുവ സ്വദേശികളായ യുവാക്കളാണ്.