കട്ടപ്പന: ആനവിലാസത്തിനു സമീപം ശാസ്തനടയിൽ ഏല തോട്ടത്തിൽ ഉരുൾ പൊട്ടി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഉരുൾ പൊട്ടലുണ്ടായത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. തോട്ടത്തിലെ ഏലക്കൃഷിക്ക് നാശമുണ്ടായിട്ടുണ്ട്. ഉരുൾ പൊട്ടലിനെ തുടർന്ന് ഉണ്ടായ മലവെള്ള പാച്ചിലിൽ നഗരസഭാ പരിധിയിൽപ്പെട്ട കരിമ്പാനിപ്പടി മേഖലയിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. ആറു കുടുംബങ്ങളെ താത്കാലികമായി മാറ്റി. എട്ടരയോടെയാണ് വീടുകളിൽ വെള്ളം കയറിയത്. 9.30ന് വെള്ളം താഴ്ന്നു.