vyapari

തളിപ്പറമ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പും മൂന്നിന് രാവിലെ 10 മണിയ്ക്ക് വ്യാപാരി ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചടങ്ങ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും, കെ.എസ് റിയാസ് അദ്ധ്യക്ഷത വഹിക്കും ബി.ബാഷിത് മുഖ്യപ്രഭാഷണം നടത്തും. വി.താജുദിൻ , ടി.ജയരാജ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും. കെ.എസ്.റിയാസ്, വി.താജുദീൻ, ടി.ജയരാജൻ , കെ.വി.നാസർ, കെ.വി.ഇബ്രാഹിം, സി.പി.ഷൗക്കത്ത്, കെ.അയൂബ്, കെ.പി.മുസ്തഫ, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.