photo
പുസ്തക വണ്ടി പ്രയാണം ആരംഭിച്ചപ്പോൾ.

പഴയങ്ങാടി:മാട്ടൂൽ നോർത്ത് മാപ്പിള യുപി സ്കൂൾ, വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായന വീടുകളിലേക്ക് പുസ്തക വണ്ടി പ്രയാണം ആരംഭിച്ചു.സ്കൂൾ അങ്കണത്തിൽ പ്രധാനാദ്ധ്യാപിക ടി.സരള ഫ്ലാഗ് ഓഫ് ചെയ്തു. കാവിലെ പറമ്പിൽ നടന്ന വിതരണപരിപാടി പൂർവ്വവിദ്യാർഥി ഹിബ ആയിഷ വായനാനുഭവം പങ്കുവെച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി കോർഡിനേറ്റർ ശ്രീജിത്ത് ,മാട്ടൂൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.അബ്ദുൽ ഗഫൂർ പഞ്ചായത്ത് അംഗം സി.എച്ച് .ഖയറുന്നിസ ,പി.ബീന , ആനന്ദ് , അർജുൻ , പവിത്രൻ, സി.എച്ച്.ഫാത്തിമ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലൈബ്രറിയിലെ 2500 ഓളം പുസ്തകങ്ങളാണ് പുസ്തക വണ്ടിയിൽ ഉള്ളത് .മാട്ടൂൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളിൽ പുസ്തകങ്ങൾ വിതരണം ചെയ്യും. വായിച്ചതിനുശേഷം പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.