
കാഞ്ഞങ്ങാട്: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ കൺവെൻഷൻ നടത്തി. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അനശ്വര വിശാലിനെ അനുമോദിച്ചു. കാഞ്ഞങ്ങാട് ചൈത്രം ഓഡിറ്റോറിയത്തിൽ ആർ. ലതികയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കെ.സരോജിനി ഉദ്ഘാടനം ചെയ്തു. അനശ്വര വിശാലിന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പലേരി പത്മനാഭൻ ഉപഹാരം നൽകി. പി.സി.സുരേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. പി. ഗൗരി ക്ലാസെടുത്തു. സി.രത്നാകരൻ, എം.കെ.ദിവാകരൻ സംസാരിച്ചു. കെ.വി.വാസന്തി സ്വാഗതവും. പി.വി. ബേബി ചന്ദ്രിക നന്ദിയും പറഞ്ഞു. കലാ പരിപാടികളും ഉണ്ടായിരുന്നു.