കരിന്തളം: കേരള ക്ളേയ്സ് ആൻഡ് സിറാമിക്സ് ലിമിറ്റഡ് വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി കരിന്തളം യൂണിറ്റിൽ മത്സ്യ കൃഷിയുടെ വിത്തിറക്കൽ നടന്നു. ചെയർമാൻ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പതിനായിരം ഗിഫ്റ്റ് തിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തിൽ വളർത്തുവാൻ ഉദ്ദേശിക്കുന്നത്.
ആറ് മാസം കൊണ്ട് വിൽപ്പനയ്ക്ക് തയ്യാറാകും. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, വൈസ് പ്രസിഡന്റ് ടി.പി ശാന്ത, പഞ്ചായത്ത് മെമ്പർമാരായ ടി.എസ്.ബിന്ദു, ഷൈജമ്മ ബെന്നി, പി.ധന്യ, സി.ഡി.എസ് ചെയർ പേഴ്സൺ ഉഷാ രാജു എന്നിവർ സംസാരിച്ചു.