പാനൂർ:കേരളത്തിലെ വിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞതായി മന്ത്രി എ.വി. ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ 6 വർഷങ്ങളിൽ അത്യപൂർവ്വമായ മാറ്റമാണ് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. കടവത്തൂർ വി.വി.യു.പി. സ്‌കൂളിനായി ഒരു കോടി രൂപ ചിലവിൽ മാനേജ്‌മെന്റ് നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ന

തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ ചാമാളിയിൽ അദ്ധ്യക്ഷയായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ പ്രസിഡന്റ് വിതരണം ചെയ്തു. പ്രധാന അദ്ധ്യാപകൻ ടി.കെ. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. എ.ഇ.ഒ. ബൈജു കേളോത്ത് ലൈബ്രറി ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു.

പി.വി. ഭാരതി, വാർഡ് അംഗം തെക്കയിൽ സക്കീന, പാനൂർ ബി.പി.സി. കെ.വി അബ്ദുൾ മുനീർ, പി.ടി.എ പ്രസിഡന്റ് പി. മനോജ് കുമാർ, എ രാഘവൻ, വി.പി. കുമാരൻ, മൂലശ്ശേരി ഗഫൂർ, സി.കെ.ബി തിലകൻ, ഇ. മനോജ്, പി.കെ. മുകുന്ദൻ, മഠത്തിൽ വിനയൻ, ടി. അഷ്രഫ്, എ.സി അബൂബക്കർ, വാസുദേവൻ നമ്പൂതിരി, പി.ടി.കെ. രാമകൃഷ്ണൻ, എൻ.കെ. ശ്രീല രാജീവൻ, കെ.എം. സുനലൻ, പി.വി. സുനില എന്നിവർ സംസാരിച്ചു. തുടർന്ന് സുനിൽ കൊട്ടേമ്പ്രവും പ്രദീപ് കച്ചേരിയും ഒരുക്കിയ കലാ പരിപാടികളും അരങ്ങേറി.