
പഴയങ്ങാടി:മാട്ടൂൽ ഹെൽത്ത് സബ് സെന്റർ ഉദ്ഘാടനം എം.വിജിൻ എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ അദ്ധ്യക്ഷത വഹിച്ചു.സബ് സെന്റർ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയിലുൾപ്പെടുത്തി 33.00 ലക്ഷം രൂപയാണ് അനുവദിച്ചത്. 80.75 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന സബ് സെന്റർ കെട്ടിടത്തിൽ റിസപ്ഷൻ ഏരിയ, കൺസൾട്ടിംഗ് മുറി, ഇഞ്ചക്ഷൻ മുറി, ഫാർമസി, അടുക്കള, ഡൈനിംഗ് ഏരിയ, ടോയ്ലറ്റ് സംവിധാനം എന്നിവ ഉൾപ്പെടുത്തിട്ടുണ്ട്. സബ് സെന്ററിന് ആവശ്യമായ ഫർണിച്ചറുകളും മറ്റുപകരണങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ,പഞ്ചായത്ത് അംഗങ്ങളായ സി.സൈനബ,സി അശോകൻ,ഇന്ദിരാ ജോസ്,ഇസ്മിറ കെ നബീൽ അബൂബക്കർ,സക്കരിയ,അനസ്, ഡോ:അനൂപ്,ലൂസി എന്നിവർ സംബന്ധിച്ചു.