kannur


കണ്ണൂർ: കണ്ണൂർ സർവകലാശാല 2021-22 വർഷത്തെ യൂണിയൻ ഉദ്ഘാടനം ഇന്ന് യൂണിവേഴ്‌സി​റ്റി ആസ്ഥാനത്ത് ചെറുശേരി ഓഡി​റ്റോറിയത്തിൽ നടക്കും. സി.പി.എം പോളി​റ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി .സന്തോഷ് കുമാർ എം.പി, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.യൂണിവേഴ്‌സി​റ്റി രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എല്ലാ ഡിപാർട്ട്‌മെന്റ് കാമ്പസുകളിലും പൂർവ വിദ്യാർത്ഥി സംഗമങ്ങൾ സംഘടിപ്പിക്കും. യൂണിവേഴ്‌സി​റ്റി യൂണിയന്റെ നേതൃത്വത്തിൽ തിയേ​റ്റർ ഗ്രൂപ്പ് മ്യൂസിക് ബാന്റ് സംഘടിപ്പിക്കും. മുൻ ധാരണ പ്രകാരം കലോത്സവം കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ക്യാമ്പസുകളിലൊന്നിലും. കലാ ജാഥ കാസർകോഡ് ജില്ലയിലും നടക്കും. വാർത്താ സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ കെ. സാരംഗ്, ജനറൽ സെക്രട്ടറി എ. അശ്വതി എന്നിവർ സംബന്ധിച്ചു.