പയ്യന്നൂർ: റോഡരികിൽ ചുരുട്ടി വച്ച വൈദ്യുതി കമ്പിയിൽ ടയർ കുടുങ്ങി ബൈക്കപകടത്തിൽപ്പെട്ട സംഭവത്തിൽ യുവാവിന്റെ പരാതിയിൽ കെ.എസ്.ഇ.ബിക്കെതിരെ കേസ്. രാമന്തളി ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോൽ പ്രശാന്തി (40)ന്റെ പരാതിയിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ മാസം 26 ന് രാത്രി 7.15 ഓടെ ചെരിച്ചിൽ കരിങ്കൽ ക്വാറിക്കടുത്താണ് പ്രശാന്ത് അപകടത്തിൽപ്പെട്ടത്. പൊട്ടിവീണ വൈദ്യുതി കമ്പി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം റോഡരികിൽ ചുരുട്ടി വച്ചതായും ഇതിൽ ചക്രം കുടുങ്ങി ബൈക്ക് അപകടത്തിൽപെടുക

യുമായിരുന്നുവെന്നാണ് പരാതി. അപകടത്തിൽ പരിക്കേറ്റ പ്രശാന്തിനെ കോഴിക്കോട്

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.