പഴയങ്ങാടി:മാട്ടൂൽ നോർത്ത് നജാത്ത് സ്‌കൂളിന് സമീപം കൂറ്റൻ മരം റോഡിലേക്ക് പൊട്ടിവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു.ഇന്നലെ പുലർച്ചയോടെയാണ് കനത്ത മഴയിൽ കാലപ്പഴക്കമുള്ള കൂറ്റൻ മരം പൊട്ടിവീണത്.ഇതിലൂടെ കടന്ന് പോകുന്ന കെ എസ് ഇ ബിയുടെ ഹൈടെൻഷൻ വൈദ്യുത കമ്പിക്ക് മുകളിലാണ് മരം പൊട്ടി വീണത് ഉടനെ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ അപകടം ഒഴിവായി.ഇത് വഴി പോകേണ്ടിയിരുന്ന സ്‌കൂൾ ബസുകൾ അടക്കം പോകാൻ കഴിയാതെ നിർത്തിയിടേണ്ടി വന്നു ഇത് കാരണം വിദ്യാർത്ഥികൾ വളരെ വൈകീയാണ് സ്‌കൂളിൽ എത്തിയത്.കെ എസ് ഇ ബിയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.