കാസർകോട് :ഇതിഹാസ തുല്യമായ പൊതു ജീവിതവും സഹപ്രവർത്തകരോടുള്ള കരുണയുമാണ് മറ്റു നേതാക്കളിൽ നിന്നും ലീഡർ കെ കരുണാകരനെ വ്യത്യസ്തനാക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി അനുസ്മരിച്ചു. രാഷ്ട്രവും രാഷ്ട്രീയവും വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത് കരുണാകരനെ പോലെയുള്ള നേതാവിന്റെ അഭാവം നികത്താൻ ആവാത്ത ശൂന്യതയാണെന്നും അദ്ദേഹം പറഞ്ഞു.
കെ കരുണാകരന്റെ 104ാം ജന്മവാർഷിക ദിനത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.വി. ജെയിംസ് സ്വാഗതവും വി.ആർ. വിദ്യാസാഗർ നന്ദിയും പറഞ്ഞു. നേതാക്കളായ പി.എ അഷ്‌റഫ് അലി, എം അസ്സിനാർ, കരുൺ താപ്പ, പി. വി സുരേഷ്, കെ ഖാലിദ്, ലക്ഷ്മണ പ്രഭു, മനാഫ് നുള്ളിപാടി, എ.വാസുദേവൻ, അർജുനൻ തായലാങ്ങാടി,തുടങ്ങിയവർ സംസാരിച്ചു