കാസർകോട്: സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി. രാഘവന്റെ നിര്യാണത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.

കോൺഗ്രസ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി എം. അനന്തൻ നമ്പ്യാർ, ജില്ലാ പ്രസിഡന്റ് ടി.വി വിജയൻ, മുൻ ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ​ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, ജനറൽ സെക്രട്ടറി കരുൺ താപ്പ, പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് എന്നിവർ അനുശോചിച്ചു.

പൊതു പ്രവർത്തനത്തിനു വേണ്ടി ജീവിതം ഒഴിഞ്ഞു വച്ച മികച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് അനുശോചിച്ചു.വടക്കൻ കേരളത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുപാകിയതിൽ നിർണ്ണായക പങ്കുവച്ചിട്ടുള്ള പി രാഘവന്റെ നിര്യാണത്തിലൂടെ ഇടതുമുന്നണിക്ക് കരുത്തനായ നേതാവിനെയാണ് നഷ്ടപ്പെടുന്നതെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് രവി കുളങ്ങര പറഞ്ഞു. നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുകുമാരൻ, ജില്ലാ പ്രസിഡന്റ് എ.ടി വിജയൻ എന്നിവരും അനുശോചിച്ചു.