photo

പഴയങ്ങാടി:കനത്ത മഴയെ തുടർന്ന് പുതിയങ്ങാടി ബീച്ച് റോഡ് പൂർണമായും തകർന്നു. ഫുട്ബാൾ ഗ്രൗണ്ട് മുതൽ നീരൊഴുക്കുംചാൽ വരെയുള്ള ഒരു കിലോമീറ്റർ റോഡാണ് പൂർണമായും തകർന്ന് വെള്ളത്തിനടിയിൽ ആയത്.സമീപത്തെ വീടുകളിലും വ്യപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

മഴവെള്ളം റോഡിൽ നിന്ന് പുറത്തേക്ക് പോകാൻ മാർഗ്ഗമില്ലാത്തതാണ് വെള്ളം റോഡിൽ തന്നെ കെട്ടിനിൽക്കാൻ കാരണം.റോഡിന്റെ ഇരുഭാഗത്തുമുള്ള വീടുകളും അനുബന്ധിച്ചുള്ള കിടങ്ങുകളുമാണ് വെള്ളം കെട്ടിനിൽക്കുന്നതിനുള്ള പ്രധാന കാരണം.ഓവുചാലുകളുടെ കുറവും വെള്ളക്കെട്ടിന് മറ്റൊരു കാരണമാണ്.മഴ കൂടുതൽ ശക്തി പ്രാപിക്കുന്നതോടെ ഇത് വഴിയുള്ള കാൽനട പോലും അസാധ്യമാകും.സ്‌കൂൾ ബസും യാത്ര ബസും അടക്കം നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പി.ഡബ്ള്യു.ഡി റോഡാണ് പുഴയായി മാറിയിരിക്കുന്നത്. കടുത്ത കടലാക്രമണഭീഷണിയും റോഡ് നേരിടുന്നുണ്ട്.