
ചൊക്ലി:കുടുംബശ്രീ 25ാം വാർഷികത്തിന്റെ ഭാഗമായുള്ള വുമൺ ഫെസ്റ്റിവലിൽ ചൊക്ലിയിൽ പ്രദർശനം നടന്നു. ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നവാസ് പരത്തിന്റവിട അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ റിജിന സ്വാഗതം പറഞ്ഞു. നാളെ ചെറുകുന്നും 7ന് പാട്യം, 8ന് ചെമ്പിലോട് 9ന് അഞ്ചരക്കണ്ടി എന്നിവിടങ്ങളിലും സിനിമകൾ പ്രദർശിപ്പിക്കും. കുടുംബശ്രീ കണ്ണൂർ ജില്ലാമിഷനും ചലച്ചിത്ര അക്കാഡമിയും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ 81 കുടുംബശ്രി സി.ഡി.എസുകൾ കേന്ദ്രീകരിച്ച് 81 കേന്ദ്രങ്ങളിൽ ചലച്ചിത്രോൽസവവും പുസ്തകോത്സവവും നടക്കുന്നുണ്ട്. രാവിലെ പത്തിന് തുടങ്ങുന്ന പ്രദർശനം വൈകീട്ട് സമാപിക്കും.