
പയ്യന്നൂർ: സാമൂഹ്യ പ്രവർത്തക തീസ്ത സെത്തിൽവാദ്,മുൻ ഗുജറാത്ത് ഡി.ജി.പി. ആർ.ബി.ശ്രീകുമാർ,
ഐ.പി.എസ്. ഓഫീസർ സഞ്ജീവ് ഭട്ട്, മാദ്ധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈർ എന്നിവരെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ പയ്യന്നൂരിൽ കെ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൗരാവകാശ പ്രവർത്തകരുടെ യോഗം പ്രതിഷേധിച്ചു.
ഭരണ കൂടത്തെ വിമർശിക്കുന്നവരെയെല്ലാം ജയിലിലടക്കുന്ന ഫാസിസത്തിനെതിരെ 'കീഴടങ്ങില്ല ഈ ഫാസിസത്തിന്' എന്ന മുദ്രാവാക്യവുമായി പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനം 9 ന് ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ ഹാളിൽ നടക്കും. ഗൗരി ലങ്കേഷ് പത്രിക കോളമിസ്റ്റ് ശിവസുന്ദർ ബാംഗളൂർ ഉദ്ഘാടനം ചെയ്യും.ഉമാ ചക്രവർത്തിയുടെ പ്രിസൺ ഡയറീസ് എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും.വി.കെ.രവീന്ദ്രൻ , അഡ്വ.വിനോദ് പയ്യട, എൻ.സുബ്രഹ്മണ്യൻ, അപ്പുക്കുട്ടൻ കാരയിൽ, അത്തായി ബാലൻ, കെ.സി.ഹരിദാസൻ , പി.മുരളീധരൻ , ടി.മാധവൻ, കെ.പി.വിനോദ്, എസ്.കെ.കുഞ്ഞിക്കൃഷ്ണൻ സംസാരിച്ചു.