കേളകം:അടയ്ക്കാത്തോട് മുട്ടുമാറ്റിയിൽ ആനമതിലിനോട് ചേർന്ന കലുങ്കിലെ വെള്ളത്തിന്റെ ഒഴുക്കിന് തടസം നേരിട്ടതോടെ ആനമതിൽ തകർച്ച ഭീഷണിയിൽ.ശക്തമായ മഴ പെയ്തതോടെ കലുങ്കിലൂടെ ഒഴുകിയിരുന്ന വെള്ളം ഗതി മാറി ഒഴുകിയതോടെയാണ് ആന മതിലിന് തകർച്ച നേരിട്ടത്. കലുങ്കിലൂടെ വെള്ളം ഒഴുകാൻ മൂന്ന് വലിയ
പൈപ്പുകൾ സ്ഥാപിച്ചിരുന്നു.എന്നാൽ ശക്തമായ മഴ പെയ്തതോടെ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും ഒഴുകി വന്ന് പൈപ്പ് അടഞ്ഞു.ഇതോടെയാണ് വെള്ളം ഗതിമാറി ഒഴുകിയത്.
നിലവിൽ ആനമതിൽ വിണ്ട് കീറിയ നിലയിലാണ് .കൂടാതെ മതിലിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളിയ നിലയിലുമാണ്.ശക്തമായ മഴ തുടർന്നാൽ ആനമതിൽ തകരാനുള്ള സാദ്ധ്യതയേറെയാണെന്ന് വാർഡ് മെമ്പർ ബിനു മാനുവൽ പറഞ്ഞു. പൈപ്പിൽ തങ്ങിയ മാലിന്യങ്ങൾ നീക്കം ചെയ്ത് മതിലിന്റെ ഭീഷണി ഒഴിവാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.