തലശ്ശേരി: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നു കമിതാക്കളുടെ ദൃശ്യങ്ങൾ ഒളികാമറയിലൂടെ പകർത്തി പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കുമ്പാട് പാറക്കെട്ട് സ്വദേശി അനീഷ് കുമാർ, പാനൂർ പന്ന്യന്നൂരിലെ വിജേഷ് എന്നിവരാണ് അറസ്റ്റിലായത്.
വടകര സ്വദേശികളുടെ പരാതിയിലാണ് ഇരുവരെയും തലശ്ശേരി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇതേ കേസിൽ മറ്റൊരു ആളുടെ പരാതിയിലും ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കമിതാക്കളുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചതോടെയാണു വടകര സ്വദേശികൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ ദൃശ്യങ്ങൾ പോൺ സൈറ്റിലും അപ്‌ലോഡ് ചെയ്തതായി സൈബർസെൽ കണ്ടെത്തിയിട്ടുണ്ട്.