sony
ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കൽ അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട് : ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കൽ അനുസ്മരണം കാസർകോട് ഡി. സി.സി ഓഫീസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് എ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി കെ ഫൈസൽ, ഡി.കെ.ടി.എഫ് ജില്ലാ സെക്രട്ടറി പി.പി മനോജ്, കെ.പി.സി.സി മെമ്പർ കെ.വി.ഗംഗാധരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, വി.ആർ.വിദ്യാസാഗർ, പി.വി.സുരേഷ്, നേതാക്കളായ കെ.ഖാലിദ്,ഉദ്ദേശ് കുമാർ, സി.രവി, പി.എം അഗസ്റ്റിൻ,ഉസ്മാൻ കടവത്ത്, രാധാകൃഷ്ണൻ ചേരിപ്പാടി, മുഹമ്മദ് വട്ടയക്കാട്, കുമാരൻ നായർ, ഗോപാലൻ നായർ, സുശീല ബാലഗോപാലൻ, ശാരദ ശ്രീധരൻ, കാസിം ചെർക്കള, മധുസൂദനൻ, പി.വി രമേശൻ, കൃഷ്ണൻ പത്താന്നത്ത്, ബി.എ ഇസ്മായിൽ, രവിചന്ദ്ര പൂജാരി തുടങ്ങിയവർ സംസാരിച്ചു.