പയ്യന്നൂർ: കനത്ത മഴയെ തുടർന്നുള്ള കെടുതികൾ പയ്യന്നൂരും പരിസരങ്ങളിലും തുടരുന്നു. ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയിൽ കുഞ്ഞിമംഗലം വില്ലേജിൽ മല്ലിയോട്ട് പാലോട്ട് കാവിന് സമീപത്തെ എം. ശാന്തയുടെ ഓടിട്ട വീട് ഭാഗികമായി തകർന്നു.

രാമന്തളി വില്ലേജിൽ ചിറ്റടിയിൽ കെ.വി. നാരായണിയുടെ പശു തൊഴുത്ത്‌ ശക്തമായ മഴയിൽ തകർന്നു വീണു. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലപ്പടമ്പ് വില്ലേജ് കുറുവേലിയിൽ വൈക്കത്ത് ഗീതയും കുടുംബവും താമസിച്ചു വരുന്ന വീടിന്റെ മേൽക്കൂരയും ചുമർഭിത്തിയും ഭാഗികമായി തകർന്നു.

പയ്യന്നൂരും പരിസരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപൊക്ക ഭീഷണിയും നിലനിൽക്കുന്നുണ്ട്.