sunny

കണ്ണൂർ: 2022-23 അദ്ധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് പത്തിന് രാവിലെ നടത്താൻ നിശ്ചയിച്ച എം.എ. ഇംഗ്ലീഷ്, എം.എസ്.സി ജ്യോഗ്രഫി പ്രവേശന പരീക്ഷകൾ 11ന് തീയ്യതിയിലേക്കും, ഉച്ചക്ക് ശേഷമുള്ള എം.എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ, എം. എസ്.സി കെമിസ്ട്രി പ്രവേശന പരീക്ഷകൾ 12 തീയ്യതിയിലേക്കും 16 ന് രാവിലെ നടത്താനിരുന്ന മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.എസ്.സി ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി പ്രവേശന പരീക്ഷകൾ 13 തീയ്യതിയിലേക്കും ഉച്ചക്ക് ശേഷമുള്ള എം.എസ്.സി എൻവയോൺമെന്റൽ സയൻസ് പ്രവേശന പരീക്ഷ 11 തീയ്യതിയിലേക്കും മാറ്റും.

പുന:ക്രമീകരിച്ച പ്രവേശന പരീക്ഷകൾ ഉച്ചക്ക് ശേഷം മൂന്ന് മുതൽ അഞ്ച് മണി വരെ നടക്കുന്നതായിരിക്കും. മറ്റ് പ്രവേശന പരീക്ഷകളുടെ തീയ്യതിയിലും സമയത്തിലും മാറ്റമില്ല. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.