kifbi

ചീമേനി: ചെറുവത്തൂർ ചീമേനി പാലാവയൽ ഭീമനടി റോഡിന്റെ യൂട്ടിലിറ്റിഷിഫ്റ്റിംഗിന് വേണ്ടി 16.35 കോടി രൂപ കിഫ്ബി അധിക ധനസഹായം അനുവദിച്ചതായി എം.രാജഗോപാലൻ എം.എൽ.എ അറിയിച്ചു. 98.05 കോടി രൂപയുടെ ഈ പദ്ധതിയിൽ 2.35 കോടി രൂപയാണ് യൂട്ടിലിറ്റി ഷിഫ്റ്റിംഗിന് വേണ്ടി വകയിരുത്തിയിരുന്നത്. എന്നാൽ 50 കിലോമീറ്റർ നീളമുള്ള ഈ റോഡിന്റെ വശങ്ങളിലുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും കെഎസ്ഇബിയിലെ പോസ്റ്റും മാറ്റുന്നതിന് വേണ്ടി ഈ തുക മതിയാവാതെ വരികയായിരുന്നു. വാട്ടർ അതോറിറ്റിയുടെ സാധാരണ കുടിവെള്ള വിതരണ ശൃംഖലക്ക് പുറമെ സി.ആർ.പി.എഫ് സ്‌കീം, ഏഴിമല നാവിക അക്കാഡമി സ്‌കീം തുടങ്ങിയവയുടെയെല്ലാം പൈപ്പ് ലൈനുകൾ ഈ റോഡിന് സമീപത്തുകൂടി കടന്നു പോകുന്നുണ്ട്. ആവശ്യമായി വന്ന അധികതുക കിഫ്ബി അനുവദിച്ചതോടുകൂടി മലയോര മേഖലയിൽ പ്രതിസന്ധിയിലായ ഈ പ്രവൃത്തിക്ക് വേഗത വർധിക്കുമെന്നും എം.എൽ.എ അറിയിച്ചു