photo
പുതിയങ്ങാടി ഫിഷ്ലാന്റിന് സമീപത്ത് കടലാക്രമണം നേരിടുന്ന ഭാഗം

പഴയങ്ങാടി:കനത്ത മഴയിൽ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി കടപ്പുറത്ത് 150 മീറ്ററോളം തീരം കടലെടുത്തു.ഫിഷ്ലാന്റിന് സമീപത്താണ് കടലാക്രമണം കൂടുതൽ. കടൽ ഫിഷ്ലാന്റിനും നിരവധി മത്സ്യ ഷെഡുകൾക്കും സമീപം എത്തി കഴിഞ്ഞു.കടലാക്രമണം വർദ്ധിച്ചാൽ ഇവ തകരുമെന്ന നിലയിലാണ്.

ജില്ലയിൽ ഏറ്റവും മത്സ്യസമ്പത്ത് കയറ്റി അയക്കുന്ന മൽസ്യമേഖലയാണ് പുതിയങ്ങാടി കടപ്പുറം.വർഷാവർഷമുള്ള കടലാക്രമണത്തിൽ തീരം പൂർണ്ണമായും കടലെടുത്തിരിക്കുകയാണ്.മൽസ്യ ബന്ധനത്തിന് ആവിശ്യമായ ഹാർബർ നിർമ്മിക്കണമെന്ന മൽസ്യ തൊഴിലാളികളുടെ പതിറ്റാണ്ടുകൾ ആയിട്ടുള്ള ആവിശ്യം ഇതുവരെ യാഥാർഥ്യമായിട്ടില്ല..