pariyaram
പരിയാരത്ത് സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ പിക്കപ്പ് ജീപ്പ് നാട്ടുകാർ ഉയർത്തുന്നു

പരിയാരം: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ ജോലിയിൽ പ്രവേശിക്കാൻ ആവേശത്തോടെയാണ് സഹോദരനൊപ്പം സ്‌നേഹ ഇന്നലെ രാവിലെ വീട്ടിൽ നിന്ന് തിരിച്ചത് . മഞ്ചേശ്വരത്തെ ഹയർസെക്കൻഡറി സ്‌കൂളിൽ താൽക്കാലിക അദ്ധ്യാപികയായി ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു സ്‌നേഹയും കുടുംബാംഗങ്ങളും.

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് സഹോദരിയെ എത്തിക്കാൻ ബൈക്കുമെടുത്ത് ഇറങ്ങുകയായിരുന്നു ലോഭേഷ്. ഒരു കുടുംബത്തിന്റെ മോഹങ്ങളും പ്രതീക്ഷകളുമാണ് ഇതോടെ ഇല്ലാതായത്