പയ്യന്നൂർ: ശക്തമായ മഴക്കെടുതിയിൽ പയ്യന്നൂരും പരിസരങ്ങളിലും ദുരിതം തുടരുന്നു. വെള്ളം കയറിയ വീട്ടുകാരെ മാറ്റി പാർപ്പിച്ചു. വീടുകളും സ്കൂൾ മതിലും തകർന്നു. അന്നൂർ കിഴക്കേകൊവ്വലിലെ ലോട്ടറിതൊഴിലാളി പി.വി. പ്രീതയുടെ വീട്ടിൽ വെള്ളം കയറി. ഇവരെ മാറ്റി പാർപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത സ്ഥലത്തെത്തിയാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചത്. കൗൺസിലർ എ. രൂപേഷ്, ജയദേവൻ സന്നദ്ധസേന വളണ്ടിയർമാരയ വികാസ് , യദുകൃഷ്ണൻ, അരൂൺ , അമൽ ,സനൂപ് എന്നിവരുടെ സഹായത്തോടെയാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.
കനത്ത മഴയിൽ കവ്വായി സിദ്ധിക് പള്ളിക്ക് സമീപത്തെ കോളേത്ത് റംലയുടെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നുവീണു. ഏഴിലോട് കല്ലംവള്ളി റോഡിൽ കാർത്യായനിയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. കക്കറ ജി.യു.പി സ്കൂളിന്റെ മതിൽ തകർന്നു. മറ്റ് നഷ്ടങ്ങൾ ഇല്ല.
ഏഴോം വില്ലേജിൽ മുട്ടുകണ്ടിയിൽ അരിങ്ങളയൻ ദേവിയുടെ വീടിനോട് ചേർന്ന മതിൽ കെട്ട് തകർന്നു. മതിൽ വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. വണ്ണാത്തിപ്പുഴ മൂന്നാം ദിനവും കരകവിഞ്ഞൊഴുകുകയാണ്.
ഇത് തീരദേശ വാസികളെ ഭീതിയിയിലാക്കുകയാണ്. എന്നാൽ വീടുകളിൽ വെള്ളമെത്താനുള്ള സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ.