
കണ്ണൂർ: പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ തുറന്ന പ്രതികരണവുമായി സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.പയ്യന്നൂരിൽ നയാ പൈസയുടെ തട്ടിപ്പ് നടന്നിട്ടില്ലെന്ന് എം.വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
പയ്യന്നൂരിൽ പാർട്ടിയുടെ ഒരു നയാ പൈസയും നഷ്ടപ്പെട്ടിട്ടില്ല.ഫണ്ട് കൈകാര്യം ചെയ്തത് ഏരിയാ കമ്മിറ്റിയാണ് ആദ്യം മുതലെ പാർട്ടി ഏരിയ കമ്മിറ്റിയാണ് പണം കൈകാര്യം ചെയ്തത്.ആദ്യം മാദ്ധ്യമങ്ങൾ പറഞ്ഞത് ഒരു കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു .ഇപ്പോൾ ഏഴു ലക്ഷമാണെന്ന് പറയുന്നു ആദ്യം സ്ഥിരത വരട്ടെ . പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദം അടഞ്ഞ അദ്ധ്യായമാണ്.
വി.കുഞ്ഞികൃഷ്ണനെതിരെ പാർട്ടി നടപടിയെടുത്തിട്ടില്ല .കുഞ്ഞികൃഷ്ണൻ പാർട്ടി നടപടിക്ക് വിധേയനായ ഒരാളല്ല അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഓരോരുത്തർക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്.പാർട്ടിക്കകത്തെ ചർച്ച മാത്രമേ അദ്ദേഹവുമായി നടത്തിയിട്ടുള്ളു ബാഹ്യമായ ഒരു ചർച്ചയും നടത്തിയിട്ടില്ല. കുഞ്ഞികൃഷ്ണനെ മാറ്റിയത് അവിടെ നേതൃത്വത്തിലെ ഒരാൾ വരണമെന്നുള്ളതു കൊണ്ടാണ് പല ജില്ലകളിലും ഇതിനു സമാനമായി ചെയ്തിട്ടുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.