കാഞ്ഞങ്ങാട്: കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിന്റെ കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിലെ വിദ്വാൻ പി വേദിയിൽ തുടക്കമായി.
തീയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെയുള്ള നാടകോത്സവം സിനിമാ സംവിധായകനും നടനുമായ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു.
സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.രാജ്‌മോഹൻ നീലേശ്വരം, ഉദി നൂർ ബാലഗോപാലൻ, റഫീഖ് മണി മണിയങ്ങാനം, എന്നിവർ സംസാരിച്ചു. വി.കെ.അനിൽ കുമാർ സ്വാഗതവും സി.പി.ശുഭ നന്ദിയും പറഞ്ഞു.
ഇന്ന് വൈകിട്ട് ആറരക്ക് വിദ്വാൻ പി കേളുനായർ ചരിത്രവും അരങ്ങേറും. സെമിനാറിൽ സാഹിത്യഅക്കാദമിയംഗം ഇ. പി. രാജഗോപാലൻ വിഷയം അവതരിപ്പിക്കും തുടർന്ന് രാജീവ്‌ഗോപാലന്റെ സംഗീത പരിപാടി അരങ്ങേറും .12ന് വൈകിട്ട് 5.30ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്ത് 10 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിന്റെ രണ്ടാമത്തെ വേദിയാണ് കാഞ്ഞങ്ങാട്.