kpcc
ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുടെ ഭാഗമായി ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച പരിപാടി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ഇന്ത്യൻ പതാകയെ കഴിഞ്ഞ വർഷം മാത്രം അംഗീകരിച്ച പാർട്ടി ഭരണഘടനയെ തളളിപ്പറയുന്നതിൽ അതിശയിക്കേണ്ടതില്ലെന്ന് കെ. സുധാകരൻ എം.പി. ഇന്ത്യൻ ഭരണഘടനയുടെ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചും ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന വ്യാപകമായി നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുടെ ഭാഗമായി കണ്ണൂർ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ മോഹനൻ, കെ.സി മുഹമ്മദ് ഫൈസൽ, പി. മാധവൻ, സുരേഷ്ബാബു എളയാവൂർ, റഷീദ് കവ്വായി, രാജീവൻ എളയാവൂർ, രജിത്ത് നാറാത്ത്, കൂക്കിരി രാജേഷ്, അജിത്ത് മാട്ടൂൽ, റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ്, അമൃത രാമകൃഷ്ണൻ ,കെ.വി ചന്ദ്രൻ,എം.പി രാജേഷ് സംബന്ധിച്ചു.