ramdas
രാംദാസ് കതിരൂര്‍

കണ്ണൂർ : രാജ്യത്തെ സ്വകാര്യ സ്വാശ്രയ സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന നാഷണൽ ഇന്റിപെൻഡന്റ് സ്‌കൂൾസ് അലയൻസ് (നിസ ) യുടെ ദേശീയ എക്സിക്യൂട്ടീവ് സമിതിയിലേക്ക് കേരളത്തിൽ നിന്ന് രാമദാസ് കതിരൂരിനെ തിരഞ്ഞെടുത്തു. നിലവിൽ ആൾ കേരള സെൽഫ് ഫിനാൻസ് സ്‌കൂൾസ് ഫെഡറേഷൻ സംസ്ഥാന അദ്ധ്യക്ഷനാണ് ഇദ്ദേഹം.
രാജ്യത്തെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളിലായ് പ്രവർത്തിക്കുന്ന അറുപത്തിരണ്ട് സംഘടനകളും ഒരു ലക്ഷത്തിലേറെ സ്കൂളുകളിലായി ഇരുപത് ദശലക്ഷം വിദ്യാർത്ഥികളും ഉൾപ്പെടുന്ന വിശാലമായ ഓർഗനൈസേഷനാണ് നിസ .കേരളത്തിലെ മൂവായിരത്തിലേറെ സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ആൾ കേരള സെൽഫ് ഫിനാൻസ് സ്‌കൂൾസ് ഫെഡറേഷൻ.സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനത്തിന് ഇതിനകം ഒട്ടേറെ അംഗീകാരങ്ങൾ രാമദാസ് കതിരൂരിന് ലഭിച്ചിട്ടുണ്ട്