
കാഞ്ഞങ്ങാട്: മത്സ്യ ലഭ്യത കുറവ് മൂലവും മത്സ്യബന്ധനം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ മണ്ണെണ്ണ വില ഉയർത്തിയത് മത്സ്യമേഖലക്ക് കനത്ത തിരിച്ചടിയായി. വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ മണ്ണെണ്ണ വിലവർധന മത്സ്യത്തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ പുതിയവളപ്പ് അഭിപ്രായപ്പെട്ടു. ദൈനംദിനം കുറഞ്ഞുവരുന്ന മത്സ്യ സമ്പത്ത് മൂലം മത്സ്യമേഖലയാകെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഈ അവസ്ഥയിൽ വിലവർദ്ധനവ് ഉടൻ പിൻവലിക്കണം. കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബം മുഴുവൻ പട്ടിണിയിലേക്കും നയിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പാദ്യ ആശ്വാസ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യം ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.