quiz-vayana

കാഞ്ഞങ്ങാട്: 26ാത് പി എൻ പണിക്കർ ദേശീയ വായന ദിനാഘോഷത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും പി എൻ പണിക്കർ ഫൗണ്ടേഷനും ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ ക്വിസ് മത്സരം നടത്തി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കാഷ് ആവാർഡ് വിതരണവും ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ പ്രൊഫ.കെ.പി. ജയരാജൻ നിർവ്വഹിച്ചു. പ്രഥമ അദ്ധ്യാപകൻ പി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രൻ, കാവുങ്കൽ നാരായണൻ, സി.സുകുമാരൻ, എൻ.കെ.ബാബുരാജ്, ശ്രീ വത്സൻ, ബേബിചന്ദ്രിക, പി.വി.വിജയലക്ഷ്മി, പി.വി.ആയിഷ മൊഹമ്മദ് എന്നിവർ സംസാരിച്ചു.ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും