പയ്യന്നൂർ : ജൈവഭൂമി നാച്വറൽ ഫാർമേർസ് സൊസൈറ്റി പ്രതിമാസ ജൈവകർഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചക്ക വിഭവമേള ഉത്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. പച്ച ചക്ക പായസം, ചക്കക്കുരു പ്രഥമൻ, പഴം ചക്ക പായസം, ചക്ക വട, ചക്ക മിക്സ്ചർ, മുറുക്ക്, പുഡ്ഡിങ്ങ്, ചക്ക കാരയപ്പം, ചക്കലഡു, ചക്കകിണ്ണത്തപ്പം, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്ക മടൽ പുളിയിഞ്ചി , ചക്കയട , ചക്കജെല്ലി, ചക്ക വരട്ടി, ചക്കകരൂൾ ഹോം പൊടി , കുഞ്ഞൻ കാൻഡി , ചക്ക കുക്കീസ്, ചക്കപ്പുഴുക്ക് തുടങ്ങി അമ്പതിലേറെ ചക്കവിഭവങ്ങളും വിവിധയിനം ചക്കകളും മേളയിലുണ്ടായിരുന്നു. പി.പി.രാജന്റെ അദ്ധ്യക്ഷതയിൽ ടി.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. വ്യതിയാനവും ഞാറ്റുവേലയും എന്ന വിഷയത്തിൽ ഡോ: ഇ. ഉണ്ണിക്കൃഷ്ണൻ ക്ലാസെടുത്തു. വി.സി വിജയൻ കണ്ണപുരം സംസാരിച്ചു. കെ.പി.വിനോദ് സ്വാഗതം പറഞ്ഞു.