job


കണ്ണൂർ: മമ്പറം ഇന്ദിരാഗാന്ധി കോളജിന്റെയും കോളജ് ഓഫ് ബിസിനസ് സ്റ്റഡീസ് ഉളിക്കലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ ദിശ 2022 മമ്പറം ഇന്ദിരാഗാന്ധി കോളജിൽ നടക്കും. 12 ന് രാവിലെ 10 ന് സിനിമാ താരം ജോജോ ജോസ് ഉദ്ഘാടനം ചെയ്യും. ഓട്ടോമൊബൈൽ, ഐ.ടി, മാനേജ്‌മെന്റ് മേഖലകളിലെ 25 ൽ പരം കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുക്കും. 2000 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കോളജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോബ് ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ എട്ടിന് കോളജിലെത്തി രജിസ്റ്റർ ചെയ്യണം. പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ബി ടെക്, പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വാർത്താസമ്മേളനത്തിൽ കോളജ് ചെയർമാനും എംഡിയുമായ പ്രദോഷ് അലോക്കൻ, ലാംഗ്വേജ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് രാമചന്ദ്രൻ തോട്ടത്തിൽ, മാനേജ്‌മെന്റ് ഹെഡ് ശരണ്യ, അദ്ധ്യാപികമാരായ സജ്‌ന, പ്രജുഷ എന്നിവർ സംബന്ധിച്ചു.