
കണ്ണൂർ: റബ്‌കോയുടെ ആറുമാസം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് 13 ന് തുടക്കമാകുമെന്ന് ചെയർമാൻ എൻ.ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു . വൈകിട്ട് നാലിന് ഇ.പി. ജയരാജൻ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. റബ്‌കോ ചെയർമാൻ എൻ.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.വി.ജയരാജൻ ലോഗോ പ്രകാശനം ചെയ്യും.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകൾ, ഉൽപന്ന വിപണന മേള, കലാകായിക സാഹിത്യ മത്സരങ്ങൾ, സുവനീർ പ്രകാശനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. രജതജൂബിലി ആഘോഷങ്ങളുടെ സമാപനം 2023 ജനുവരി ആദ്യവാരം നടക്കും. സമാപനത്തോടനുബന്ധിച്ച് കണ്ണൂരിൽ ഘോഷയാത്രയും പൊതുസമ്മേളനവും സംഘടിപ്പിക്കും.വാർത്താസമ്മേളനത്തിൽ എം.ഡി പി.വി. ഹരിദാസൻ, ഡയറക്ടർമാരായ കെ.കുഞ്ഞനന്തൻ, എം.പ്രസന്ന, പാവൂർ നാരായണൻ, എച്ച്.ആർ മാനേജർ മോൻസ് ജോസഫ്, എ.കെ. രവീന്ദ്രൻ എന്നിവരും സംബന്ധിച്ചു.