നീലേശ്വരം: മലയാള സാഹിത്യത്തിലെ പ്രതിഭാശാലികളായ തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ, എം.ടി വാസുദേവൻ നായർ, ടി. പദ്മനാഭൻ, മാധവിക്കുട്ടി എന്നിവരുടെ ചെറുകഥകളിലെയും നോവലുകളിലെയും കുടുംബസങ്കൽപ്പങ്ങളെ കുറിച്ചുള്ള പ്രൊഫ. യു. ശശിമേനോന്റെ പഠനങ്ങളുടെ നാല് പുസ്തകങ്ങളുടെ പ്രകാശനചടങ്ങ് വ്യാപാരഭവൻ ഹാളിൽ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഇ.പി. രാജഗോപാലൻ, പ്രൊഫ. കെ.പി ജയരാജൻ, നാലാപ്പാടം പദ്നാഭൻ, ദിവാകരൻ വിഷ്ണുമംഗലം എന്നിവർ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കെ.പി സതീഷ് ചന്ദ്രൻ, പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഡോ. ധന്യ കീപ്പേരി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വി.യു സുരേന്ദ്രൻ, നഫീസത്ത് ബീവി, പി.ആർ കൃഷ്ണൻകുട്ടി, കൃഷ്ണകുമാർ മാപ്രാണം എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. നഗരസഭ അദ്ധ്യക്ഷ ടി.വി ശാന്ത, കൗൺസിലർ ഇ. ഷജീർ, കെ.സി മാനവർമ്മരാജ, സി.വി സുരേഷ് ബാബു, വി.വി പ്രഭാകരൻ, സർഗം വിജയൻ, പി.സി സുരേന്ദ്രൻ നായർ, കെ.എം മുഹമ്മദ്, പ്രൊഫ. യു. ശശി മേനോൻ, ഉഷ ശശി മേനോൻ, ഡോ. വൃന്ദമേനോൻ, അഡ്വ. കെ.കെ നാരായണൻ എന്നിവർ സംസാരിച്ചു. രാജ്മോഹൻ നീലേശ്വരം സ്വാഗതവും പ്രൊഫ. വി.വി പുരുഷോത്തമൻ നന്ദിയും പറഞ്ഞു.