
കാഞ്ഞങ്ങാട് തീയ്യറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട് ആതിഥ്യമരുളുന്ന കേരള സംഗീത നാടക അക്കാഡമിയുടെ 'സോളോ തീയ്യറ്റർ ഫെസ്റ്റ്' സാമൂഹ്യ അനീതികൾക്കെതിരിയും തിന്മകൾക്കെതിരെയുമുള്ള ഒറ്റയാൾ പോരാട്ടങ്ങളായി. ഉദ്‌ഘാടന ദിവസം അരങ്ങേറിയകാണികളുടെ ശ്രദ്ധ ഒരാളിലേക്ക് മാത്രം കേന്ദ്രീകരിപ്പിച്ചും ഒന്നാം ദിവസം അരങ്ങിലെത്തിയ വിനു ജോസഫ് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സംവദിക്കാൻ സംഭാഷണങ്ങൾ ആവശ്യമില്ലെന്ന് തെളിയിച്ച്. സ്വശരീരം കൊണ്ട് സംസാരിച്ചാണ് ദിലീപ് ചിലങ്ക എന്ന നടൻ "ഉടൽ" - നാടകം പ്രേക്ഷകരിലേക്ക് എത്തിച്ചത് .
ഇന്നലെ എം.അരുണിന്റെ പെരും ആൾ, പി ഉമാദേവിയുടെ ശുർപ്പണഖ എന്നീ നാടകങ്ങൾ അരങ്ങേറി.
തിങ്ങി നിറഞ്ഞ സദസിൽ വിദ്വാൻ പി.കേളുനായർ ചരിത്രവും അരങ്ങും അനുസ്‌മരണവും ഇന്നലെ നടന്നു. ഇ.പി. രാജഗോപാലൻ അനുസ്മരണപ്രഭാഷണം നടത്തി. ശിവജി വെള്ളിക്കോത്ത് സ്വാഗതവും ഗോവിന്ദരാജ് വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു
എകപാത്രനാടകവേദിയിൽ ഇന്ന് വൈകിട്ട 6ന് കുട്ടമത്ത് കവിതയിലെ നാടകം നാടകത്തിലെ കവിത എന്ന വിഷയത്തിൽ മണികണഠദാസ് പ്രഭാഷണം നടത്തും. അമൽ നിഹാലിന്റെ സംഗീതത്തിനുശേഷം രതി പെരുട്ടുറിന്റെ എകാകിനി, മിനിരാധന്റെ പെണ്ണമ്മ എന്നീ നാടകങ്ങൾ അരങ്ങിലെത്തും