photo
മലനാട് - മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ അവലോകന യോഗം ചേർന്നപ്പോൾ.

പഴയങ്ങാടി:കല്യാശ്ശേരി മണ്ഡലത്തിലെ മലനാട് - മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതികൾ സിസംബർ മാസത്തോടെ പൂർത്തികരിക്കുന്നതിന് എം.വിജിൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. താവം ബോട്ട് ജെട്ടി, മാട്ടൂൽ സൗത്ത്, മാട്ടൂൽ നോർത്ത്, വാടിക്കൽ, ചെറുകുന്ന്, മുട്ടിൽ, മംഗലശ്ശേരി, മുതുകുട, തെക്കുമ്പാട്, മടക്കര ഉൾപ്പടെയുള്ള 10 ബോട്ട് ടെർമിനലിൻ്റെ പ്രവൃത്തികൾ പുരോഗമിക്കുയാണെന്നും യോഗം വിലയിരുത്തി.

ഉൾനാടൻ ജലഗതാഗത വകുപ്പ് മുഖേനയാണ് പ്രവൃത്തികൾ നടന്നു വരുന്നത്.പദ്ധതിയുടെ അനുബന്ധമായി വിഭാവനം ചെയ്ത മംഗലശ്ശേരിയിലെയും പഴയങ്ങാടിയിലെയും ബോട്ട് റെയ്സ് പവലിയൻ, ഫ്ലോട്ടിംസ് റസ്റ്റോറന്റ്, കോട്ടക്കീൽ കടവിലെ ഫുഡ് കോർട്ട്, ഏറുമാടം തുടങ്ങിയ അനുമതി ലഭിച്ച പ്രവൃത്തികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. കെൽ മുഖേനയാണ് പ്രവൃത്തി പൂർത്തിയാക്കുന്നത്.

യോഗത്തിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്, ഉൾനാടൻ ജലഗതാഗത വകുപ്പ് അസി.എക്സി എൻജിനിയർമാരായ സിന്ധു തൈവളപ്പിൽ, അനൂപ് എ, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ ജെ കെ, കെ.സി.ശ്രീനിവാസൻ (ടൂറിസം), കെ.എസ്.ഇ.ബി അസി എക്സി എൻജിനിയർ എ.വി. പ്രകാശൻ, കെൽ ഉദ്യോഗസ്ഥന്മാരായ ടി.വി.സ്നേഹലത, വി.മധുസൂദനൻ , ആർകിടെക്റ്റ് ടി.വി.മധുകുമാർ , കോൺട്രാക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.