കാഞ്ഞങ്ങാട്: അജാനൂർ അഴിമുഖത്ത് മാലിന്യം അടിഞ്ഞുകൂടി. തുടർച്ചയായി പെയ്ത മഴയിൽ ചിത്താരി പുഴയിൽ നിന്നും മറ്റുമായി കടലിൽ ഒഴുകിയെത്തിയ മാലിന്യങ്ങളാണ് കടൽ തിരികെ കരയിലേക്കു തന്നെ തള്ളിയത്. ഇതിൽ കൂടുതലായും കുട്ടികളുടെ പാംമ്പേസ് ആണ്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ആണ് ഉപേക്ഷിക്കുന്നത്. ഇതുമൂലം ഇവ മണ്ണിൽ ലയിച്ചു ചേരാതെയിരിക്കുന്നു. പ്ലാസ്റ്റിക്ക് കുപ്പികൾ മറ്റു പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ വലിയ മരത്തടികൾ, ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയവയും മാലിന്യങ്ങൾക്കൊപ്പം ഒഴുകിയെത്തിയിട്ടുണ്ട്.