
കാഞ്ഞങ്ങാട്: ബി.എം.എസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്) മാവുങ്കാൽ യൂണിറ്റിന്റെയും എ.ബി.സി മൂലക്കണ്ടം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ മാവുങ്കാൽ വ്യാപാരഭവനിൽ കുടുംബസംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന യോഗവും സംഘടിപ്പിച്ചു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. ബാബു കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ പുല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ജില്ലാ കാര്യവാഹ് ബാബു പുല്ലർ കുട്ടികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. പി.കെ. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. കോമളൻ, വിനു പുതിയ കണ്ടം പ്രസംഗിച്ചു. ശ്രീനേഷ് വാഴക്കോട് സ്വാഗതവും സജീവൻ നന്ദിയും പറഞ്ഞു.