march

മയ്യിൽ: കൈവരിയില്ലാത്ത കനാൽപാലത്തിൽ നിന്നും വീണു മരിച്ച സ്‌കൂട്ടർ യാത്രക്കാരനായ കൊളച്ചേരി കാവുംചാൽ സ്വദേശിയായ സി.ഒ. ഭാസകരനെ കുറ്റക്കാരനാക്കി മയ്യിൽ പൊലീസ്‌ കുറ്റപത്രം സമർപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കാവുചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മയ്യിൽ പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജിമ ഉദ്ഘാടനം ചെയ്തു. കാവുംചാൽ റോഡ് സംരക്ഷണസമിതി ചെയർമാൻ അഡ്വ. ഹരീഷ് കൊളച്ചേരി അദ്ധ്യക്ഷനായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.എം പ്രസീത കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലസുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. കാവുചാൽ റോഡ് സംരക്ഷണ സമിതി ട്രഷറർ എം. സുനീഷ് സ്വാഗതവും ജോയിന്റ് കൺവീനർ എം.വി. ഷാജി നന്ദിയും പറഞ്ഞു.