
ചെറുവത്തൂർ: സി.പി.എം ഓരി തെക്കുപുറം ബ്രാഞ്ചിനായി നിർമിച്ച ഇ.കെ നായനാർ മന്ദിരം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ. സുധാകരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. രാജഗോപാലൻ എം.എൽ.എ ഫോട്ടോ അനാച്ഛാദനം ചെയ്തു. പി.പി ഗിരീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻകാല ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള ആദരവും നടന്നു. ടി.പി കുഞ്ഞബ്ദുള്ള, സി. കുഞ്ഞികൃഷ്ണൻ, പി.എസ്.ഐ സുബൈദ, എ.വി രാഘവൻ, സി.വി രാജൻ, എം.പി ഗീത എന്നിവർ സംസാരിച്ചു. പി.കെ പവിത്രൻ സ്വാഗതവും കെ. വിജയൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.